കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

അപകടത്തില്‍ ഒരു കുവൈത്തി പുരുഷനും ഒരു സ്വദേശി സ്ത്രീയുമാണ് മരിച്ചത്.

Two died in an accident in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിങ് ഫഹദ് ബ്രിഡ്ജില്‍, തേഡ് റിങ് റോഡിലേക്കുള്ള അല്‍ റവാദിന് മുമ്പിലായാണ് അപകടമുണ്ടായത്. 

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ നിന്ന് ഫയര്‍ സര്‍വീസ് വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗത്തിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. അപകടത്തില്‍ ഒരു കുവൈത്തി പുരുഷനും ഒരു സ്വദേശി സ്ത്രീയുമാണ് മരിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടം നടന്ന സ്ഥലങ്ങളില്‍ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും മറ്റും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നത് ആളുകളുടെ അന്തസിനും മൃതദേഹങ്ങളുടെ പവിത്രതയ്‍ക്കും എതിരായ പ്രവര്‍ത്തനമായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം തേര്‍ഡ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചു. രാജ്യത്തെ പ്രവാസികളും സ്വദേശികളും  പൊതുമര്യാദകള്‍ പാലിക്കണമെന്നും ഇത്തരം വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കാതെ ആളുകളുടെ മാന്യതയെ ബഹുമാനിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മദ്യ വില്‍പന നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ ശക്തമായ പരിശോധന തുടരുന്നു; 1220 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 നിയമലംഘങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍സ് ആന്റ് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കല്‍ എക്സാമിനേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മിശ്ആല്‍ അല്‍ സുവൈജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്.

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. വാഹന ഉടമകള്‍ യഥാസമയങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടയറുകള്‍, പുക  എന്നിവയുടെ കാര്യത്തില്‍ യാഥാസമയം പരിശോധനകള്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരും. 


 

Latest Videos
Follow Us:
Download App:
  • android
  • ios