ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 9 പേർക്ക് പരിക്ക്
അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മസ്കറ്റ്: ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലാണ് അപകടം ഉണ്ടായത്.
നിസ്‌വക്ക് സമീപം ബിർകത്ത് അൽ മൗസ് പ്രദേശത്താണ് ബസും ട്രക്കും കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
Read Also - ദുബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം