ഒമാനില്‍ മയക്കുമരുന്നുമായി രണ്ട് ഏഷ്യക്കാര്‍ പിടിയില്‍
ഇവരുടെ കൈവശം ക്രിസ്റ്റൽ മെത്ത് കണ്ടെത്തി.
മസ്കത്ത്: ഒമാനില്‍ മയക്കുമരുന്നുമായി രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ് ഏഷ്യൻ രാജ്യക്കാരായ പ്രതികളെ പിടികൂടുന്നത്.
ഇവരുടെ കൈവശം ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി വരുന്നതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Read Also - 5,000 ദിര്‍ഹം ശമ്പളം, വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം; യുഎഇയിൽ നിരവധി ഒഴിവുകൾ