വാഹനത്തില്‍ പൊലീസ് എമര്‍ജന്‍സി ലൈറ്റ് ഉപയോഗിച്ചു; ദുബൈയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വഴിയൊരുക്കുന്നതിനായി പൊലീസ് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാത്രമായി ഘടിപ്പിക്കാന്‍ അവകാശമുള്ള ചുവപ്പും നീലയും നിറമുള്ള എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ ദുബൈ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

Two arrested for using police emergency lights on their vehicles

ദുബൈ: സ്വകാര്യ വാഹനങ്ങളില്‍ പൊലീസ് എമര്‍ജന്‍സി ലൈറ്റുകള്‍ സ്ഥാപിക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത രണ്ടുപേരെ ദുബൈ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വഴിയൊരുക്കുന്നതിനായി പൊലീസ് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാത്രമായി ഘടിപ്പിക്കാന്‍ അവകാശമുള്ള ചുവപ്പും നീലയും നിറമുള്ള എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ ദുബൈ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങളോട് ജനറല്‍ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമ ബിന്‍ സുവൈദാന്‍ അഭ്യര്‍ത്ഥിച്ചു. പൊലീസിന് സമാനമായ എമര്‍ജന്‍സി ലൈറ്റുകള്‍ തങ്ങളുടെ കാറുകളില്‍ ഘടിപ്പിച്ചതിന് രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ പൊലീസ് പട്രോളിങ് വിഭാഗം രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. എമിറേറ്റ്‌സ് റോഡിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ കണ്ടുകെട്ടുകയും കേസ് ഫയല്‍ ചെയ്ത് പിഴ ഈടാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും

വാഹനമിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ

അജ്മാന്‍: വീടിന് സമീപം വിദ്യാര്‍ത്ഥിയെ വാഹനമിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ. ആറുമാസം ജയില്‍ശിക്ഷയ്ക്ക് പുറമെ ഡ്രൈവര്‍ കുട്ടിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം ബ്ലഡ് മണിയായും നല്‍കണമെന്ന് അജ്മാന്‍ ഫസ്റ്റ് കോര്‍ട്ട് ഓഫ് അപ്പീല്‍ ഉത്തരവിട്ടു. സ്വദേശി കുട്ടിയാണ് മരിച്ചത്.

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ സ്‌കൂള്‍ ബസ് ഡ്രൈവറായ ഏഷ്യക്കാരനാണ് ശിക്ഷ ലഭിച്ചത്. ഫെബ്രുവരി 15നാണ് അപകടമുണ്ടായത്. അജ്മാനിലെ ഹമിദിയ ഏരിയയിലെ വീടിന് മുമ്പില്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവിട്ടതായിരുന്നു ഡ്രൈവര്‍. കുട്ടി റോഡിലൂടെ നടന്ന് പോകുന്നത് കാണാതെ ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയും കുട്ടിയെ ബസിടിക്കുകയുമായിരുന്നു. നിരവധി പരിക്കുകളേറ്റ കുട്ടി പിന്നീട് മരിച്ചു. 

മദ്യ ലഹരിയില്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

ട്രാഫിക് സൈനുകളും സുരക്ഷാ നിയമങ്ങളും പാലിക്കാതെയാണ് ഡ്രൈവര്‍ വാഹനമോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബസ് ഡ്രൈവറുടെ ശിക്ഷ അജ്മാന്‍ അപ്പീല്‍സ് കോടതി ശരിവെക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് ഇയാള്‍ ബ്ലഡ് മണിയും നല്‍കണം. 


 

Latest Videos
Follow Us:
Download App:
  • android
  • ios