ചൂതാട്ടം; ഒമാനിൽ 25 പേർ പിടിയിൽ
പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.
മസ്കറ്റ്: ഒമാനില്‍ അനധികൃത ചൂതാട്ടത്തിന് 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലുള്ള ഒരു വീട്ടിൽ ചൂതാട്ടം നടത്തിയതിനാണ് 25 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആ.ർ.ഒപി) അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.
Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24
വന്‍തോതിൽ പുകയില കടത്ത്; 38,000ലേറെ പാക്കറ്റ് പുകയിലയുമായി നാല് പേര് ഒമാനിൽ അറസ്റ്റില്‍
മസ്കത്ത്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വൻ പുകയില ശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
38,000 ലധികം പാക്കറ്റ് പുകയിലയുമായി അറബ് പൗരത്വമുള്ള നാലു പേരെയാണ് ദോഫാറിലെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അതേസമയം ഒമാനിൽ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നാല് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് തീരദേശ മത്സ്യബന്ധന ബോട്ടുകള്‍ അൽ വുസ്ത ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ സംഘം പിടിച്ചെടുത്തു.
അംഗീകൃത മത്സ്യബന്ധന ദൂരപരിധി പാലിക്കാത്തതിനും ലൈസൻസില്ലാത്ത പ്രവാസി തൊഴിലാളികളെ ജോലിക്കെടുത്തതിനുമാണ് നടപടി. ബോട്ടുകളിലുണ്ടായിരുന്ന പത്ത് ടൺ മത്സ്യം കണ്ടുകെട്ടി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.