താമസ, തൊഴില്‍ നിയമലംഘനം; 25 പ്രവാസികള്‍ പിടിയില്‍

പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

twenty five expats arrested for visa violations in kuwait rvn

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read Also - ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

അതേസമയം കുവൈത്തില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ എട്ടു പ്രവാസികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്ന കേസിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

മഹ്ബൂല മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു, ആളുകളുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ബന്ധപ്പെട്ട് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പണം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More - ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍‍ഫോമുകള്‍‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍  ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios