സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരിച്ചു
ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച 20 പേര്‍ മരിച്ചു. 398 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 404 പേര്‍ കൊവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 346,880 പോസിറ്റീവ് കേസുകളില്‍ 333,409 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു.
ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8088 പേരാണ്. അതില്‍ 766 പേരുടെ നില ഗുരുതരമാണ്. നീണ്ട കാലത്തിന് ശേഷം റിയാദില്‍ പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 53. മദീന 48, യാംബു 38, ജിദ്ദ 37, മക്ക 32, ഖമീസ് മുശൈത്ത് 11, ഹാഇല്‍ 11, ബുറൈദ 9, അറാര്‍ 9, ഹുഫൂഫ് 8, ഖുറയാത് അല്‍ഊല 7, വാദി ദവാസിര്‍ 7, മിദ്‌നബ് 5, ഉനൈസ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.