വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്; 12 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍ പൗരന്മാരാണ്. പ്രതികള്‍ താമസ,കുടിയേറ്റ നിയമലംഘകരാണ്. ഇവരുടെ പക്കല്‍ നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു.

twelve arrested for creating fake website in Saudi

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. 12 പേരെയാണ് റിയാദ് പൊലീസ് അറസറ്റ് ചെയ്തത്. 

അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍ പൗരന്മാരാണ്. പ്രതികള്‍ താമസ,കുടിയേറ്റ നിയമലംഘകരാണ്. ഇവരുടെ പക്കല്‍ നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയേക്കും

പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

റിയാദ്: സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.

സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധുതയുള്ള വിസയും പാസ്‌പോര്‍ട്ടും ഉണ്ടാവണമെന്നും യാത്ര പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. പക്ഷേ ഇവരുടെ കൈവശം സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

സൗദിയിലേക്കുള്ള 15,000ത്തോളം ചെമ്മരിയാടുകളെ കയറ്റിയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി

സുവാകിന്‍: സൗദി അറേബ്യയിലേക്ക് ചെമ്മരിയാടുകളെയും കൊണ്ടുപോയ കപ്പല്‍ ചെങ്കടല്‍ തീരത്ത് മുങ്ങി ( ship with sheep sank ). കപ്പലിലെ ചെമ്മരിയാടുകളില്‍ ഭൂരിഭാഗവും മുങ്ങിമരിച്ചപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ചെങ്കടല്‍ തീരത്തെ സുഡാന്‍ (Sudan) തുറമുഖമായ സുവാകിന്‍ തീരത്തായിരുന്നു സംഭവം. 

സുഡാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മൃഗങ്ങളെ കയറ്റുമതി ചെയ്യുന്നതിനിടെയാണ് കപ്പൽ മുങ്ങിയത്. “ഞായറാഴ്ച പുലർച്ചെയാണ് ബദർ 1 എന്ന കപ്പല്‍ മുങ്ങിയത്,” പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന സുഡാനീസ് തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു. "അതിൽ 15,800 ആടുകൾ ഉണ്ടായിരുന്നു' എന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി പറഞ്ഞ മറ്റൊരു ഉദ്യോഗസ്ഥൻ, അപകടത്തിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിച്ചു. മുങ്ങിയ കപ്പൽ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന മൃഗങ്ങളുടെ മൃതദേഹം തീരത്ത് അടിയുന്നത് കാരണം ഇത് പാരിസ്ഥിതിക ആഘാതവും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് തുറമുഖ ഉദ്യോഗസ്ഥര്‍ പറയുന്നു.

സുഡാന്‍ എക്സ്പോര്‍ട്ടേസ് സംഘടനയുടെ തലവൻ ഒമർ അൽ-ഖലീഫ പറയുന്നത് അനുസരിച്ച്, കപ്പൽ തുറമുഖത്ത് മുങ്ങാൻ മണിക്കൂറുകളെടുത്തു, അതിനാല്‍ തന്നെ ഇതിനെ രക്ഷെപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ്.  നഷ്ടപ്പെട്ട കന്നുകാലികളുടെ ആകെ മൂല്യം ഏകദേശം 3.7 ദശലക്ഷം ഡോളർ ആണെന്നാണ് സുഡാന്‍ എക്സ്പോര്‍ട്ടേസ് അസോസിയേഷന്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷന്റെ സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്. 

യൂസഫലി ഇടപെട്ടു; കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടി തുടങ്ങി

700 ഓളം ആടുകളെ മാത്രമേ ജീവനോടെ അപകടത്തില്‍ തിരിച്ച് ലഭിച്ചുള്ളൂവെന്നാണ് വിവരം. എന്നാൽ അവ വളരെ അസുഖമുള്ളതായി കണ്ടെത്തി, അവ ദീർഘകാലം ജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. സുവാകിൻ തുറമുഖത്തെ കപ്പലിൽ അനുവദനീയമായതില്‍ കൂടുതല്‍ ആടുകളെ കയറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം കാർഗോ ഏരിയയിൽ പൊട്ടിപ്പുറപ്പെട്ട വൻ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ തുറമുഖം ഇതിനകം തന്നെ അന്വേഷണത്തിന് വിധേയമാണ്, മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും കനത്ത നാശനഷ്ടം അന്ന് ഉണ്ടായി. 

ചരിത്രപ്രസിദ്ധമായ തുറമുഖ പട്ടണമായ സുവാക്കിൻ ഇപ്പോൾ സുഡാന്റെ പ്രധാന വിദേശ വ്യാപാര കേന്ദ്രമായല്ല അറിയിപ്പെടുന്നത്. ചെങ്കടൽ തീരത്ത് ഇവിടെ നിന്നും 60 കിലോമീറ്റർ (40 മൈൽ) അകലെയുള്ള പോർട്ട് സുഡാനാണ് ഇപ്പോള്‍ സുഡാന്‍റെ പ്രധാന പോര്‍ട്ട്.

Latest Videos
Follow Us:
Download App:
  • android
  • ios