ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
വരും ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മസ്കറ്റ്: ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഇതിന്റെ ഫലമായി ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 14 തിങ്കളാഴ്ച രാത്രി മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ സ്ഥിതിഗതികള്‍ നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്ററിലെ വിദഗ്ധര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയണെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം