അ​ജ്മാ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പൊലീസ്

അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാഷി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

traffic diversion on Sheikh Rashid bin Saeed Road ajman

അജ്മാന്‍: അജ്മാന്‍ ശൈഖ് റാഷിദ് ബിന്‍ സഈദ് റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയിച്ച് അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ്. റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ജൂണ്‍ രണ്ടു മുതലാണ് നിയന്ത്രണം ആരംഭിക്കുക.

അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാഷി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Read Also - ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. ഷാര്‍ജ വ്യവസായ മേഖല 6ല്‍ ഉപയോഗിച്ച കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. 

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉച്ചക്ക് 3.05നാണ് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ മുവേല, സംനന്‍, അല്‍ സജ്ജ എന്നീ മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios