ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി നാല്‍പതിനായിരം കടന്നു
ഗള്‍ഫില്‍ ആകെ രോഗ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി നാല്‍പതിനായിരം കടന്നു. ഗള്‍ഫില്‍ ആകെ 706 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 2593 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു
റിയാദ്: ഗള്‍ഫില്‍ ആകെ രോഗ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി നാല്‍പതിനായിരം കടന്നു. ഗള്‍ഫില്‍ ആകെ 706 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 2593 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത് എട്ടുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 320 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർക്ക് ഇന്ന് രോഗ മുക്തി ലഭിച്ചു. പുതുതായി ഇന്ന് 2593 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗ മക്തി ലഭിച്ചത് 3026 പേർക്കും.
യുഎഇയില്‍ മരിച്ചവരുടെ എണ്ണം 220ആയി. കുവൈറ്റിൽ 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മലയാളി കൂടി കുവൈത്തിൽ കൊ വിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ആയിരുന്നു ജോലി. മെയ് 11 നാണു കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ടു ഒമാൻ സുപ്രിം കമ്മറ്റിയുടെ ഉത്തരവ്. രോഗം പടരുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാൾ നമസ്കാരത്തിനും ഒമാനിൽ നിരോധനം ഏര്‍പ്പെടുത്തി. സുപ്രിം കമ്മറ്റി നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് പിഴയും ജയില്‍ വാസവും ശിക്ഷ നല്‍കുമെന്ന സുപ്രിംകമ്മിറ്റി അറിയിച്ചിട്ടുണ്ട്.അതിനിടെ ഒമാനിൽ ഇന്ന് മൂന്നു പ്രവാസികള്‍ രോഗം ബാധിച്ചു മരിച്ചു.