പ്രവാസി സ്ത്രീകളെ അപമാനിച്ചു; ഒമാനില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസി സ്ത്രീകളാണ് മോഷണത്തിനും മറ്റും ഇരയായത്.
മസ്കത്ത്: ഒമാനില്‍ പ്രവാസി സ്ത്രീകളെ അപമാനിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. ദുരുപയോഗം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരെ പിടികൂടുന്നത്.
ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസി സ്ത്രീകളാണ് മോഷണത്തിനും മറ്റും ഇരയായത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം