കുവൈത്തില്‍ വാഹനാപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു
ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും ഇന്ത്യക്കാരനായ പ്രവാസി ഓടിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. മിനി ബസില്‍ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. കബദിലെ മനാക്വിഷ് റോഡിലാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും ഇന്ത്യക്കാരനായ പ്രവാസി ഓടിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. മിനി ബസില്‍ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ എയര്‍ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Read also: 27 വയസുകാരനായ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
ഒമാനില്‍ യുവാവ് വാദിയില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ സ്വദേശി യുവാവ് വാദിയില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. വാദിയില്‍ മുങ്ങിയ പൗരനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വാദി ദര്‍ബാത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിലും ബീച്ചുകളിലും വാദികളിലും നീന്തരുതെന്ന് അതോറിറ്റി സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം
സൗദി അറേബ്യയില്‍ തായിഫ് അൽഹദ മലമുകളിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു
റിയാദ്: സൗദി അറേബ്യയിലെ തായിഫിലുള്ള അൽ ഹദയിൽ മലയുടെ മുകളിൽ നിന്നും താഴേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. സിവിൽ ഡിഫൻസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ഇതോടെ സ്ഥീരീകരിക്കുകയും ചെയ്‍തു.
അപകടത്തില്‍പെട്ട ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഉച്ചയോടെ മറ്റു രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ടെന്നും യാത്രക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‍തിരുന്നു.