അനധികൃത മത്സ്യബന്ധനം; ബഹ്റൈനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍
കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
മനാമ: ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മൂന്നു പേര് അറസ്റ്റില്‍. ഉം ജലീദ് ദ്വീപിന് സമീപമാണ് സംഭവം ഉണ്ടായത്. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്.
അനധികൃതമായി മത്സ്യബന്ധനം നടത്തിയ ഇവര്‍ ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ച് ഇവർ ചെമ്മീൻ പിടിക്കുകയായിരുന്നു. സമുദ്രജീവികളെ നശിപ്പിക്കുമെന്നതിനാൽ ബോട്ടം ട്രോളിങ് വലകൾ നിരോധിച്ചിരിക്കുകയാണ്.
നിരോധിത സ്ഥലത്ത് ബോട്ട് കണ്ട കോസ്റ്റ് ഗാർഡ് ജീവനക്കാരോട് നിർത്താൻ നിർദേശിച്ചെങ്കിലും പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. പൊതുലേലത്തിൽ ചെമ്മീൻ വിറ്റഴിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം