ഇത് 'പൊളിച്ചു', ട്വിസ്റ്റ്, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധിക്ക് പുറമെ അധിക അവധിയും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും.

three day weekend announced for private sector employees in uae

അബുദാബി: ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി പ്രഖ്യാപിച്ച് യുഎഇ. ഇതോടെ മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും. ഡിസംബര്‍ രണ്ട്-മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പകുതി സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. എല്ലാ ജീവനക്കാരും ഡിസംബര്‍ അഞ്ച് മുതല്‍ ഓഫീസുകളില്‍ എത്തി പ്രവര്‍ത്തനം പുനരാരംഭിക്കണം. 

Read Also -  ഇനി ആഘോഷത്തിൻറെ നാളുകൾ, പുതുവത്സര അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, അറിയിപ്പുമായി ഈ ഗള്‍ഫ് രാജ്യം

അതേസമയം 2024ലെ അവധി ദിവസങ്ങള്‍ യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും. 

2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

 

Latest Videos
Follow Us:
Download App:
  • android
  • ios