ഇലക്ട്രിക് വയറുകളും ഉപകരണങ്ങളും മോഷ്ടിച്ചു; ബഹ്റൈനില്‍ മൂന്ന് പേര് അറസ്റ്റില്‍
മോഷ്ടിച്ച ചില വസ്തുക്കൾ പ്രതികൾ വില്‍പ്പന നടത്തിയതായും മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനില്‍ ഇലക്ട്രിക് വയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 12,000 ദിനാർ വിലയുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച ചില വസ്തുക്കൾ പ്രതികൾ വില്‍പ്പന നടത്തിയതായും മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ളവ ഷിപ്പിങ് കണ്ടെയ്നറിൽ രാജ്യത്തിനു പുറത്തേക്കു കടത്താൻ ശ്രമിക്കുകയായിരുന്നു. സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. വിൽക്കാത്ത മോഷണ വസ്തുക്കൾ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പിടിച്ചെടുത്തു. കേസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചു.
Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം