അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ
പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.
മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികള്‍ അറസ്റ്റില്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയത്.
നോര്‍ത്ത അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് പൊലീസ് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച ഏഷ്യന്‍ രാജ്യക്കാരെയാണ് പിടികൂടിയത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.
Read Also - യാത്രക്കാർക്ക് കർശന നിർദ്ദേശം; ബാഗേജ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം, ഈ വസ്തുക്കൾ നിരോധിച്ച് പ്രമുഖ എയർലൈൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം