നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍

അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് ഇവരെ പിടികൂടിയത്.

thirteen  expats arrested after a brawl in oman

മസ്‌കറ്റ്: ഒമാനില്‍ നടുറോഡില്‍ വഴക്കും അടിപിടിയും ഉണ്ടാക്കിയ പതിമൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഏഷ്യക്കാരായ 13 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്. അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

Read Also - ട്രാവൽ ഏജന്റ് ചതിച്ചു; മരുഭൂമിയിലകപ്പെട്ട തമിഴ് യുവാവിന് മലയാളികൾ തുണയായി

അറബ് വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍

 

ദുബൈ: പൊതുജന താല്‍പ്പര്യത്തിനും രാജ്യത്തെ മാധ്യമ നിലവാരത്തിനും യോജിക്കാത്ത രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്. കിംവദന്തികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ യുഎഇയുടെ ഫെഡറല്‍ പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത, പൊതുജന താല്‍പ്പര്യത്തിനും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ വീഡിയോയാണ് ഇതിലേക്ക് നയിച്ചത്.

രാജ്യത്തെ അനുവദിക്കപ്പെട്ട മാധ്യമ നിലവാരത്തിന് യോജിക്കാത്തതും എമിറാത്തി സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ ഉള്ളടക്കം പബ്ലിഷ് ചെയ്‌തെന്ന കുറ്റമാണ് ഏഷ്യക്കാരനെതിരെ ചുമത്തിയത്. എമിറാത്തികളുടെ പരമ്പരാഗത വേഷം ധരിച്ച ഏഷ്യക്കാരന്‍ മറ്റ് രണ്ടുപേരോടൊപ്പം ആഢംബര കാര്‍ ഷോറൂമിലേക്ക് കയറുന്നതും ഷോറൂം ഉടമയോട് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതും പണത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയില്‍ ഷോറൂം ജീവനക്കാര്‍ക്കെല്ലാം വന്‍തുക നല്‍കുന്നതും ഉള്‍പ്പെടുന്നതാണ് വീഡിയോ. 

Read Also -  ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

എമിറാത്തി പൗരന്മാരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോ പൊതുജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്വദേശികളെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കസ്റ്റഡിയിലെടുക്കാനും വീഡിയോ പരിശോധിക്കാനും അധികൃതര്‍ ഉത്തരവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios