സന്തോഷവാർത്ത, ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടിലേക്ക് വിസ വേണ്ട; കാലാവധി നീട്ടി ടൂറിസം അധികൃതർ

ഈ മാസം 11 വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. 

Thailand announced extension of visa free entry for Indian travellers

തായ്‍ലന്‍ഡ്: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി തായ്‍ലന്‍ഡ്. തായ്‍ന്‍ഡിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി. തായ്‍ലന്‍ഡിലെ ടൂറിസം അതോറിറ്റിയാണ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം നീട്ടിയതായി അറിയിച്ചത്.

ഈ മാസം 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചത്. ഇതാണ് നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവ് തുടരും. 2023 നവംബറിലാണ് ആദ്യമായി തായ്‍ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‍ലന്‍ഡില്‍ കഴിയാം. ഇത് 30 ദിവസത്തേക്ക് അധികമായി നീട്ടാനുമാകും. കാലാവധി നീട്ടാന്‍ ഇമ്മിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തായ്‍ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 16.17 മില്യനായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 

Read Also - ടിക്കറ്റ് നമ്പ‍ർ 197281, സുഹൃത്ത് പറഞ്ഞപ്പോഴും ഉറപ്പിച്ചില്ല; ഇത് അവിശ്വസനീയം, മലയാളിക്ക് 46 കോടിയുടെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios