എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ളവ സർവീസ് നടത്തുക ടെർമിനൽ മൂന്നിൽ നിന്ന്; റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം
രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു ഇതുവരെ ഈ എയര്‍ലൈനുകൾ സര്‍വീസുകള്‍ നടത്തിയിരുന്നത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകളാണ് രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മാറ്റിയത്.
രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്കാണ് ഈ കമ്പനികളുടെ സര്‍വീസുകള്‍ മാറ്റുന്നതെന്ന് റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചിരുന്നു. ഈ വിമാനങ്ങള്‍ നേരത്തെ സര്‍വീസ് നടത്തിയിരുന്നത് ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരുന്നു.
Read Also - പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ വരെ
എമിറേറ്റ്‌സ്, സെരീന്‍ എയര്‍, ജസീറ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സലാം എയര്‍, ഗള്‍ഫ് എയര്‍, ബ്രിട്ടിഷ് എയര്‍വെയ്‌സ്, പെഗാസസ് എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമന്‍ എയര്‍വെയ്‌സ്, കെഎഎം എയര്‍ എന്നീ വിമാന കമ്പനികളുടെ സര്‍വീസുകളാണ് മൂന്നാമത്തെ ടെര്‍മിനലിലേക്ക് മാറ്റുന്നത്.