മത്സ്യബന്ധന നിയമം ലംഘിച്ചു; ഒമാനില്‍ പത്ത് പ്രവാസികള്‍ അറസ്റ്റില്‍

ഇവരുടെ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

ten expats arrested in oman for violating marine fishing law

മ​സ്ക​ത്ത്​: ഒമാനില്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് പ​ത്തു പ്ര​വാ​സി​ക​ള്‍ അറസ്റ്റില്‍.  കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ആണ് ഇക്കാര്യം അ​റി​യി​ച്ചത്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​ നി​ന്നാ​ണ് ഈ​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റ​സ്റ്റ് ചെ​യ്തത്. 

ഇവരുടെ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

അതേസമയം ഒമാനില്‍ വിദേശികളുടെ താമസ, തൊ​ഴി​ൽ നി​യ​മ​ലം​ഘനങ്ങളുമായി ബ​ന്ധ​പ്പെ​ട്ട്​ 25 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചിരുന്നു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; കടല്‍ മാര്‍ഗം കടത്തിയ 100 കിലോ ഹാഷിഷ് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios