സൗദിയില്‍ ഈ ആഴ്ച കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കിഴക്കൻ മേഖലയിലും റിയാദിന്‍റെ ചില ഭാഗങ്ങളിലും ശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

temperatures remain high during this week in saudi

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വെള്ളിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും റിയാദിന്‍റെ ചില ഭാഗങ്ങളിലും ശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന താപനില കിഴക്കന്‍ പ്രവിശ്യയില്‍ 46 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയും റിയാദ് പ്രവിശ്യയില്‍ 44 ഡിഗ്രി മുതല്‍ 46 ഡിഗ്രി വരെയുമാണ്. മക്ക, മദീന പ്രവിശ്യകളില്‍ 42 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം. അൽ അഹ്‌സയിലും ഷറൂറയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദമാമിൽ 46 ഡിഗ്രി സെൽഷ്യസിലെത്തിയതായും കേന്ദ്രം റിപ്പോർട്ട് ചെയ്തു.

Read Also -  സന്ദര്‍ശക വിസയില്‍ വന്നവരുടെ ഓവര്‍സ്റ്റേ; നാടുകടത്തുമെന്ന് പ്രചാരണം, പ്രതികരണവുമായി അധികൃതര്‍

സൗദിയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഫരീഹ് ബിന്‍ ഈദ് ബിന്‍ അതിയ്യ അല്‍അനസിയെ മനഃപൂര്‍വ്വം കാര്‍ കയറ്റി കൊലപ്പെടുത്തിയ നായിഫ് ബിന്‍ ഹസന്‍ ബിന്‍ ആയിദ് അല്‍അസ്ലമി അല്‍ശമ്മാരിയുടെ ശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios