സൗദിയിൽ വേനൽ ചൂടേറുന്നു; താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു
കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ചൂടേറുകയാണ്.
റിയാദ് സൗദി അറേബ്യയില്‍ ചൂട് കൂടുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മക്കയിലും മദീനയിലും ചൂട് കൂടുകയാണ്. 45 മുതല്‍ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില.
കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ചൂടേറുകയാണ്. അതേസമയം വരും ദിവസങ്ങളില്‍ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. അതേസമയം വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂണ്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഹരീഖിൽ നിന്ന് മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്.