കുവൈത്തിൽ താപനില കുറയും; രാജ്യം ശൈത്യകാലത്തിലേക്ക്

ഡിസംബറോടെ താപനിലയില്‍ വലിയ കുറവുണ്ടാകും. 

temperature will decrease in kuwait on coming days

കുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു. ഇനി വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പകല്‍ സമയം മിതമായ താപനിലയും രാത്രികാലങ്ങളില്‍ തണുപ്പും അനുഭവപ്പെടും.

ഇന്ന് പകല്‍ സമയം താപനില മിതമായതായിരിക്കും. പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യയിനും ഇടയിലായിരിക്കും. മിതമായ വടക്കപടിഞ്ഞാറന്‍ കാറ്റ് വീശും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകല്‍ പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസത്തോടെ താപനില ഗണ്യമായി കുറയും. 

Read Also -  ടേക്ക് ഓഫിനിടെ വൻ ശബ്ദം, റണ്‍വേയിലെ പുല്ലിൽ തീ; ആകാശത്ത് പല തവണ വട്ടം ചുറ്റി, മിനിറ്റുകൾക്കകം എമർജൻസി ലാൻഡിങ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios