കുതിച്ചുയര്‍ന്ന് താപനില; കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു
വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also - കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം
പകല്‍ മുഴുവനുള്ള കനത്ത ചൂട് രാത്രിയിലും അനുഭവപ്പെട്ടു. ശക്തമായ വടക്കുപടിഞ്ഞാറൻ ചൂടുകാറ്റും വീശി. രാത്രി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു. വരും ദിവസങ്ങളിലും കൂടിയ താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശനിയാഴ്ച താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ചൂടേറിയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം