ഒമാനിൽ ശൈത്യകാലം ആരംഭിച്ചു; താപനിലയിൽ കാര്യമായ കുറവ്, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച
ഒമാനില്‍ ശൈത്യകാല സീസണ്‍ ആരംഭിച്ചു. പലയിടങ്ങളിലും താപനില കുറയുകയും നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.
മസ്കറ്റ്: ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു. ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്‍റെ ഉള്‍പ്രദേശങ്ങളിലടക്കം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടായി.
ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 2.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. മസ്യൂന 7.1, തുംറൈത്ത് 7.6, ഹൈമ, യങ്കല്‍ 10.3 , സുനാനാഹ് 10.5 ഡിഗ്രി സെല്‍ഷ്യസ് എന്നിവയാണ് താപനില കുറഞ്ഞ മറ്റു സ്ഥലങ്ങള്‍. വരും ദിവസങ്ങളിലും താപനിലയിൽ ഇടിവുണ്ടാകും. ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
Read Also - അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം