യൂണിയൻ കോപ് തമയസ് ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306
ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം.
യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമായ 'തമയസ്' അംഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞു. മൊത്തം വിൽപ്പനയുടെ 87% ഈ കാർഡ് കൈവശമുള്ളവരിലൂടെയാണ്.
രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുന്നത്. ഓഹരിയുടമകൾക്ക് ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെയാണിവ. ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369 എത്തി.
ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. ഓരോ ഇടപാടിന്റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഓരോ ദിർഹത്തിനും ഓരോ പോയിന്റും നേടാനാകും.
എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്ത് ഉപയോഗിക്കാം. യൂണിയൻ കോപ് ശാഖകളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ഇത് ലഭ്യമാണ്.
3000 പോയിന്റുകൾ കാർഡിലുള്ള ഗോൾഡ് കാർഡ് ഉടമയ്ക്ക് 50 ദിർഹത്തിന് തുല്യമായി റിഡീം ചെയ്യാം. ഇതേ മൂല്യം തന്നെ 4000 പോയിന്റ് നേടിയാൽ സിൽവർ കാർഡ് ഉടമകൾക്കും ലഭിക്കും. ഈ പോയിന്റുകൾ യൂണിയൻ കോപ് ബ്രാഞ്ചുകളിലോ ഓൺലൈൻ സ്റ്റോറിലോ ഇ-കൊമേഴ്സ് വെബ്സ്റ്റോറിലോ റിഡീം ചെയ്യാം. ആപ്പുമായി ലോയൽറ്റി കാർഡ് ലിങ്ക് ചെയ്താൽ അധിക ഫീച്ചറുകളായ പർച്ചേസ് ട്രാക്കിങ്, ഓൺലൈൻ ഓർഡർ, സ്മാർട്ട് ഇൻവോയിസ് എന്നിവയും ആസ്വദിക്കാം.