പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം ദൃശ്യപര്യത കുറയും. റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാം.
ദോഹ: ഖത്തറിൽ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കാറ്റ് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കൂടുതൽ ശക്തിയോടെ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
Read Also - ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത
പൊടിപടലങ്ങൾ ഉയരുമെന്നും അധികൃതർ അറിയിച്ചു. പൊടിപടലങ്ങൾ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാം. കടൽ കൂടുതൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും കടൽ തീരങ്ങളിലെത്തുന്നവരും ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
അതേസമയം കുവൈത്തില്‍ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും, വേഗത കുറഞ്ഞതും ഇടത്തരവും ആയിരിക്കും, ചിലപ്പോൾ ശക്തമാകും, തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
