ദുബൈയിൽ രണ്ട് പ്രധാന റോഡുകളുടെ വേഗപരിധി ഉയര്‍ത്തി

സെപ്റ്റംബർ 30 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

speed limits increased on two Dubai roads

ദുബൈ: ദുബൈയില്‍ രണ്ട് റോഡുകളുടെ വേഗപരിധി ഉയര്‍ത്തി. ആൽ അമർദി സ്ട്രീറ്റിലും ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലും വേഗപരിധി ഉയർത്തിയതായി ദുബൈ ആര്‍ടിഎ അറിയിച്ചു. 
സെപ്റ്റംബർ 30 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

പുതിയ വേഗപരിധികൾ:
- ദുബൈ ആൽ ഐൻ റോഡും അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും തമ്മിലുള്ള ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൽ വേഗപരിധി 100 km/h ആയി ഉയർത്തും.
- അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും ആൽ ഖവാനീജ് സ്ട്രീറ്റും തമ്മിൽ മണിക്കൂറിൽ 90 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിക്കും.
- ആൽ ഖവാനീജ് സ്ട്രീറ്റും എമിറേറ്റ്സ് റോഡും തമ്മിലുള്ള ആൽ അമർദി സ്ട്രീറ്റിൽ മണിക്കൂറിൽ 90 കിലോമീറ്റര്‍  എന്ന ഏകീകരിത വേഗപരിധി നടപ്പിലാക്കും. ആര്‍ടിഎയുടെ ഈ തീരുമാനം റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ വിശദീകരിച്ചു.

Read Also -  36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios