സൗദിയിൽ മഞ്ഞു പെയ്യുന്നു; കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശക പ്രവാഹം
തബൂക്ക് പട്ടണത്തിന് സമീപം ജബൽ അല്ലൗസിലും മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച രാത്രിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. മൈനസ് മൂന്നാണ് ഇവിടുത്തെ താപനില.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു പെയ്യുന്നു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലാണ് മഞ്ഞുവീഴ്ച. അന്തീരക്ഷത്തിലെ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഈ ഭാഗങ്ങളിലെ മലനിരകളും താഴ്വരകളും മഞ്ഞുപൂടി കിടക്കുകയാണ്.
തബൂക്ക് പട്ടണത്തിന് സമീപം ജബൽ അല്ലൗസിലും മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച രാത്രിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. മൈനസ് മൂന്നാണ് ഇവിടുത്തെ താപനില. അല്ലൗസ് മലനിരകളും താഴ്വരകളും ഉൾപ്പെടെ പ്രദേശം മുഴുവൻ മഞ്ഞിൽ പുതഞ്ഞുകിടക്കുകയാണ്. കുളിര് കോരുന്ന കാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ ഇവിടേക്ക് പ്രഹിക്കുകയാണ്.