എസ്എന്‍സിഎസ് നവരാത്രി ആഘോഷവും വിദ്യാരംഭവും

സെപ്റ്റംബര്‍ 26  വൈകുന്നേരം 7:30 ന് പ്രത്യേക  പ്രാര്‍ത്ഥനയും തുടർന്ന് കലാ പരിപാടികളും നടക്കും. ഒക്ടോബർ 3 വൈകീട്ടു  ആറ് മണി മുതൽ പൂജ വെപ്പും  ഒക്ടോബർ 5ന്  രാവിലെ 7 മണിക്ക് പൂജയെടുപ്പും നടക്കും.

SNCS Navaratri celebration

മനാമ: ബഹ്റൈൻ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷവും വിദ്യാരംഭവും സെപ്റ്റംബര്‍ 26 ന് തുടങ്ങും. വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബർ അഞ്ചു വരെ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബര്‍ 26  വൈകുന്നേരം 7:30 ന് പ്രത്യേക  പ്രാര്‍ത്ഥനയും തുടർന്ന് കലാ പരിപാടികളും നടക്കും. ഒക്ടോബർ 3 വൈകീട്ടു  ആറ് മണി മുതൽ പൂജ വെപ്പും  ഒക്ടോബർ 5ന്  രാവിലെ 7 മണിക്ക് പൂജയെടുപ്പും നടക്കും. ഒക്ടോബർ 4  വൈകിട്ട്  7:30 മുതൽ പ്രത്യേക പ്രാർത്ഥനയും, പൂജയും, കലാപരിപാടികളും, സാംസ്കാരിക  സമ്മേളനവും ഉണ്ടാകും.

ഒക്ടോബർ 5 രാവിലെ 5:30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ആരംഭിക്കും. കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറുമായ കെ ജയകുമാർ IAS ആണ് ആദ്യാക്ഷരം കുറിക്കുക. കൂടുതൽ വിവരങ്ങൾക്കു 39040974,39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Read More:  ബഹ്റൈനില്‍ ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 17 മുതൽ

സുനീഷ് സുശീലൻ (ചെയർമാൻ), സന്തോഷ് ബാബു ( വൈസ് ചെയർമാൻ) വി. ആർ.സജീവൻ  (സെക്രട്ടറി), പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി), ഗോകുൽ കൃഷ്ണൻ (ട്രഷറർ), കൃഷ്ണകുമാർ ഡി (കൾച്ചറൽ സെക്രട്ടറി) അനിയൻ നാണു (സ്പോർട്സ് സെക്രട്ടറി) ജയേഷ് വി കെ (ലൈബ്രറിയൻ ) അജേഷ് കണ്ണൻ (നവരാത്രി കൺവീനർ) അമ്പിളി ശ്രീധരൻ (നവരാത്രി ജോയിന്റ് കൺവീനർ), വിശ്വനാഥൻ (മീഡിയ കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios