സൗദിയിൽ കൊവിഡ് വ്യാപനത്തിൽ നേരിയ വർധനവ്
ഇതുവരെ റിപ്പോർട്ട് ചെയ്ത 3,40,590 പോസിറ്റീവ് കേസുകളിൽ 3,26,820 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5108 ആയി. മരണനിരക്ക് 1.5 ശതമാനമാണ്.
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കണക്കിൽ പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് 501 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 400ൽ താഴെയായിരുന്നു പ്രതിദിന രോഗികളുടെ കണക്ക്. പുതുതായി 481 പേർ സുഖം പ്രാപിച്ചു. 21 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്ത 3,40,590 പോസിറ്റീവ് കേസുകളിൽ 3,26,820 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5108 ആയി. മരണനിരക്ക് 1.5 ശതമാനമാണ്. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8662 പേരാണ്. അതിൽ 830 പേരുടെ നില ഗുരുതരമാണ്. ജിദ്ദ 2, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 2, ബീഷ 1, അബൂ അരീഷ് 1, അറാർ 1, അൽറസ് 1, അൽജഫർ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 57. മക്ക 47, റിയാദ് 42, യാംബു 33, ഹുഫൂഫ് 25, ദമ്മാം 21, ജിദ്ദ 19, അബഹ 18, ബുറൈദ 17, മുബറസ് 13, ഖമീസ് മുശൈത്ത് 12, നജ്റാൻ 10, വാദി ദവാസിർ 9, അഖീഖ് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച നടത്തിയ 51,849 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 71,61,827 ആയി.