ഒമാനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം; ആറുപേരെ രക്ഷപ്പെടുത്തി
കെട്ടിടത്തിലുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തി.
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.