സൗദിയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത ആറംഗ സംഘം അറസ്റ്റില്‍

നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്.

six people arrested in saudi for drugs distribution

റിയാദ് സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം പിടിയില്‍. ജിസാനില്‍ നിന്നാണ് സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്. 

നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 196 കിലോ ഹാഷിഷും 7,228 ലഹരി ഗുളികകളും കണ്ടെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ അറിയിച്ചു. 

Read Also -  ഒറ്റനോട്ടത്തിൽ തലകുനിച്ചിരിക്കുന്ന ആൾ, പക്ഷെ സംഭവം അതീവ ഗൗരവമുള്ളതാണ്, ഈ ചിത്രം മാത്രം മതി, സൗദിയിലെ ചൂടറിയാൻ

എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; മൂന്ന് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍ 

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പ്രശസ്ത ബാങ്കിന്‍റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പാണ് അറസ്റ്റ് ചെയ്തത്.

നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്. എടിഎം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമ നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios