കുവൈത്തില്‍ വാഹനാപകടം; അഞ്ച് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരിക്ക്
ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
കുവൈത്ത് സിറ്റി കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം, ഒരാള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിച്ച് ഒരു മരണം. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അറബ് രാജ്യക്കാര്‍ താമസിക്കുന്ന എട്ട് നില കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. നാലാം നിലയില്‍ നിന്ന് തീ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം