ഭയാനകമായ വീഡിയോ! ആക്രമണം പൊടുന്നനെ, യുവാവിന്‍റെ കൈ സിംഹത്തിന്‍റെ വായിൽ, ആഞ്ഞടിച്ചിട്ടും വിട്ടില്ല

ഇത് കണ്ട് കൂട്ടുകാര്‍ ഓടിയെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ആദ്യ യുവാവിനെ വിട്ട് രണ്ടാമത്തെ യുവാവിന്റെ കൈ കടിച്ചുമുറിക്കാന്‍ സിംഹം ശ്രമിച്ചു.

shocking video of lion attacking man in saudi arabia

റിയാദ്: പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ടു സൗദി യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. വീട്ടില്‍ വളര്‍ത്തുന്ന സിംഹം അപ്രതീക്ഷിതമായി ഉടമയെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കൈ കടിച്ചുമുറിക്കാന്‍ ശ്രമിച്ച സിംഹം യുവാവിനെ നിലത്ത് തള്ളിയിട്ട് കൈയില്‍ ആഞ്ഞുകടിക്കുന്നത് തുടര്‍ന്നു. 

ഇത് കണ്ട് കൂട്ടുകാര്‍ ഓടിയെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ആദ്യ യുവാവിനെ വിട്ട് രണ്ടാമത്തെ യുവാവിന്റെ കൈ കടിച്ചുമുറിക്കാന്‍ സിംഹം ശ്രമിച്ചു. മുട്ടന്‍ വടികളും ഇരുമ്പ് ഊന്നുവടിയും അടക്കം കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച് സുഹൃത്തുക്കള്‍ സിംഹത്തിന്റെ ശിരസ്സിനും ദേഹത്തും ആഞ്ഞടിച്ചെങ്കിലും കൈയിലെ കടിവിടാന്‍ സിംഹം കൂട്ടാക്കിയില്ല. ഏറെ നേരത്തിനു ശേഷമാണ് സിംഹത്തിന്റെ വായില്‍ നിന്ന് യുവാവിന്റെ കൈ പുറത്തെടുക്കാന്‍ സാധിച്ചത്. 

Read Also -  ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞു

പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹം യുവാക്കളെ ആക്രമിക്കുന്നതിന്റെയും ഇവരെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗദിയില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ഭീമമായ തുക പിഴയും തടവും ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios