കുവൈത്തിലെ പുതിയ കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അല്‍ സബാഹ്
ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അല്‍ സബാഹ്. ശനിയാഴ്ചയാണ് കിരീടാവകാശിയെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അല്‍ സബാഹ് ഉത്തരവിൽ ഒപ്പുവെച്ചത്.
ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചു വന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതലയേറ്റിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്.
2006–2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായും 2019–2022 വരെ പ്രധാനമന്ത്രിയുമായിരുന്നു. കൊവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേർത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ശൈഖ് സബാഹ് കൂടുതൽ അറിയപ്പെടുന്നത്.
Read Also - ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്.
രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.