ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു; പഴയ സഹപാഠികള്‍ക്കൊപ്പം ഓര്‍മ്മകള്‍ പുതുക്കി ശൈഖ് മുഹമ്മദ് , അപൂര്‍വ സംഗമം
അപൂര്‍വ്വവും ഹൃദ്യവുമായ ഒത്തുചേരലില്‍ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച യുഎഇ പ്രസിഡന്റ്, തന്റെ പഴയ സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചു.
അബുദാബി: തന്റെ പഴയ സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒത്തുചേര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. തന്റെ ഒരു കൂട്ടം സഹപാഠികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പുഃനസമാഗമം സംഘടിപ്പിച്ച് ശൈഖ് മുഹമ്മദ് പഴയ ഓര്‍മ്മകള്‍ പുതുക്കി.
അപൂര്‍വ്വവും ഹൃദ്യവുമായ ഒത്തുചേരലില്‍ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച യുഎഇ പ്രസിഡന്റ്, തന്റെ പഴയ സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും സംഗമത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പുതുക്കിയ ശൈഖ് മുഹമ്മദ് സഹപാഠികളായിരുന്ന സമയത്ത് ഉടലെടുത്ത ഊഷ്മള ബന്ധത്തെ കുറിച്ചും സംസാരിച്ചു.
Read More - ബുര്‍ജ് ഖലീഫ കാണാന്‍ കുഞ്ഞു ബദറിന് ആഗ്രഹം; കുടുംബത്തോടൊപ്പം ദുബൈയിലേക്ക് ക്ഷണിച്ച് ശൈഖ് ഹംദാന്‍
തങ്ങളുടെ പഴയ ക്ലാസ്‌മേറ്റായ, യുഎഇ പ്രസിഡന്റിനെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു സംഗമത്തിലെത്തിയ സഹപാഠികള്‍. തുടര്‍ന്ന് ഒരുക്കിയ വിരുന്നില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവരും അതിഥികള്‍ക്കൊപ്പം പങ്കുചേര്‍ന്നു. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
Read Also - യുഎഇയില്‍ സൗജന്യ ടാക്സിയില്‍ ചുറ്റിക്കറങ്ങാന്‍ അവസരം; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
യുഎഇയില്‍ നേരിയ ഭൂചലനം
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു.
ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകളില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...