നാലു വയസ്സുകാരന്റെ പാട്ട് വൈറല്‍; പങ്കുവെച്ച് ശൈഖ് ഹംദാന്‍, വീഡിയോ

സ്ഥിമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവര്‍ സോങ്ങുകള്‍ ചെയ്യാറുള്ള കേല്‍ ലിം എന്ന കുട്ടിയുടെ പാട്ടാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്.

sheikh hamdan shared song of four year old on isntagram

ദുബൈ: നാലു വയസ്സുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കുട്ടിയുടെ പാട്ട് ഇഷ്ടമായ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ ഗാനം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്.

സ്ഥിമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവര്‍ സോങ്ങുകള്‍ ചെയ്യാറുള്ള കേല്‍ ലിം എന്ന കുട്ടിയുടെ പാട്ടാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. 'ഐ നോ യൂ റൈസ് ഇന്‍ ദ മോണിങ് സണ്‍' എന്ന് തുടങ്ങുന്ന ഗാനമാണ് കുട്ടി പാടിയത്. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്ന വീഡിയോകള്‍ ശൈഖ് ഹംദാന്‍ പങ്കുവെക്കാറുണ്ട്.

അടുത്തിടെ റോഡില്‍ നിന്ന് കോണ്‍ക്രീട്ട് കട്ടകള്‍ എടുത്തുമാറ്റിയ ഡെലിവറി ബോയിയുടെ വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്യുകയും പിന്നീട് ഇയാളെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു.  

ഹലോ, ശൈഖ് ഹംദാനാണ്'; 'വൈറല്‍' ഡെലിവറി ബോയിക്ക് ദുബൈ കിരീടാവകാശിയുടെ കോള്‍, നേരില്‍ കാണാമെന്ന് ഉറപ്പും

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kael Lim (@kaelglim)

 

ഇനി ശൈഖ് ഹംദാനെ കണ്ടേ മടങ്ങൂ എന്ന് 'വൈറല്‍' ഡെലിവറി ബോയ്

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രശംസയ്ക്ക് അര്‍ഹനായ ഡെലിവറി ബോയിക്ക് നാട്ടിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കമ്പനി. എന്നാല്‍ ഹംദാനെ നേരില്‍ കണ്ടേ ഇനി നാട്ടിലേക്ക് ഉള്ളൂവെന്നാണ് ഡെലിവറി ബോയ് പറയുന്നത്.

പാകിസ്ഥാന്‍ സ്വദേശിയും ദുബൈയില്‍ ഡെലിവറി ബോയിയുമായ അബ്ദുല്‍ ഗഫൂറിന് അദ്ദേഹം ജോലി ചെയ്യുന്ന 'തലാബത്ത്', എന്ന കമ്പനിയാണ് അദ്ദേഹത്തിന് നാട്ടിലേക്ക് വിമാന ടിക്കറ്റ് നല്‍കിയത്.   തിരക്കേറിയ അല്‍ഖൂസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അബ്ദുല്‍ ഗഫൂറിന്‍റെ ശ്രദ്ധയില്‍പെട്ടത്. ഡെലിവറി ജോലിക്കായി പോകുകയായിരുന്നു അദ്ദേഹം. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അപകടമുണ്ടാകുമെന്ന് മനസിലാക്കിയ അബ്ദുല്‍ ഗഫൂര്‍, ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുകയുമായിരുന്നു. 

സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ

ഇതിന്‍റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ശൈഖ് ഹംദാന്‍ അബ്ദുല്‍ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരില്‍ കാണാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഒരു സാധാരണക്കാരനായ തന്നോട് ശൈഖ് ഹംദാന്‍ സംസാരിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ഒരു മികച്ച നേതാവാണെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios