യാത്രക്കാർക്ക് ചെലവ് 75 ശതമാനം കുറയും; ഷെയർ ടാക്സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ
പരീക്ഷണാടിസ്ഥാനത്തിലാണ് ഷെയറിങ് ടാക്സികൾ സര്‍വീസ് നടത്തുക.
ദുബൈ: ദുബൈയ്ക്കും അബുദാബിക്കും ഇടയിൽ ഷെയർ ടാക്സി സേവനം അവതരിപ്പിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യാത്രക്കാർക്ക് ചെലവ് 75 ശതമാനം കുറയ്ക്കാൻ ഇത് വഴി കഴിയും.
ആറുമാസക്കാലം പരീക്ഷണാടിസ്ഥാനത്തിൽ ഷെയറിങ് ടാക്സികൾ സർവീസ് നടത്തും. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്. ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ചെലവ് കുറയും. ഇത് വിജയിക്കുന്നത് അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആർടിഎയുടെ തീരുമാനം.