താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി രാത്രിയിലും പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

രാജ്യത്തെ പൗരന്മാരും സ്വദേശികളും ഈ റെയ്‍ഡുകളെ പിന്തുണയ്‍ക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Security campaign continues in various regions in Kuwait residence violators arrested

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മഹ്‍ബുലയിലും ഫര്‍വാനിയയിലും ജലീബ് അല്‍ ശുയൂഖിലുമാണ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ രേഖകളില്ലാതെയും രേഖകളുടെ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയും അറസ്റ്റ് ചെയ്‍തു.

രാജ്യത്ത് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരും സ്വദേശികളും ഈ റെയ്‍ഡുകളെ പിന്തുണയ്‍ക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമസ നിയമലംഘകര്‍ക്കും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യരുത്. താമസ രേഖകളും തിരിച്ചറിയല്‍ രേഖകളും പരിശോധിക്കണം. താമസ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read also:  സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി

നിയമലംഘകര്‍ക്കായി കര്‍ശന പരിശോധന; 230 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 230 പ്രവാസികളെയാണ് അറസ്റ്റ് ചെയ്‍തത്. മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലാണ് ഇന്നലെ അധികൃതര്‍ പരിശോധനയ്ക്കെത്തിയത്. ഫര്‍വാനിയയിലെ വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനയും നടത്തി.

ജലീബ് അല്‍ ശുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളില്‍ നിന്ന് 17 പേരാണ് പിടിയിലായത്. ഇവരില്‍ 15 പേരും താമസ നിയമലംഘകരായിരുന്നു. വാഹന മോഷണത്തിന്റെ പേരില്‍ പൊലീസ് അന്വേഷിച്ചിരുന്ന ഒരാളെയും അറസ്റ്റ് ചെയ്‍തു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്ന നാല് പേരും ഒരു തെരുവ് കച്ചവടക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അഹ്‍മദി  ഏരിയയില്‍ നടത്തിയ പരിശോധനയില്‍ 87 പേര്‍ അറസ്റ്റിലായി.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്ന ഏഴ് പേരും ഫിന്റാസില്‍ മദ്യം നിര്‍മിക്കുകയായിരുന്ന നാല് പ്രവാസികളെയും അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തിരുന്നു. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് പ്രവാസികളെയാണ് ഓരോ ദിവസവും അറസ്റ്റ് ചെയ്യുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios