വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.

Saudisation is being strictly implemented in jobs of entertainment venues in Saudi Arabia

റിയാദ്: സൗദിയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ ജോലികളിൽ മറ്റുള്ളവരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.  

സൗദി പൗരന്മാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം. പെയിന്റർ, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവർ, കയറ്റിറക്ക് തൊഴിലാളികൾ, ബാർബർ, പ്ലംബർ, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമിങ് ഓപറേറ്റേഴ്സ്  എന്നീ തൊഴിലുകളെ സൗദിവത്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കേണ്ടതും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തേണ്ടതും നിര്‍ബന്ധമാണ്. 

Read also: സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍; ഒന്നിനെ പിടികൂടി, പിന്നിലാരെന്ന് കണ്ടെത്താന്‍ അന്വേഷണം

സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ; വ്യാജ കണക്കുകള്‍ നല്‍കിയാലും കുടുങ്ങും
​​​​​​​അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ കൃത്രിമ കാണിച്ചാല്‍ 20,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശനിയാഴ്ച രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികളില്‍ നിന്ന് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും.

പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തില്‍, സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടികളും വിശദീകരിച്ചിട്ടുള്ളത്. നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍, തൊഴില്‍ ലഭിക്കാത്ത ഓരോ സ്വദേശിക്കും ആനുപാതികമായി 6000 ദിര്‍ഹം വീതം ഓരോ മാസവും പിഴ അടയ്ക്കണം.

Read also: ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

Latest Videos
Follow Us:
Download App:
  • android
  • ios