ചൂട് കൂടിയാല്‍ കൊവിഡ് വൈറസ് നശിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സൗദി ആരോഗ്യമന്ത്രാലയം
ഇത് പുതിയ തരം വൈറസാണ്. ഇതിനെ കുറിച്ച് വിശദമായ പഠനം നടന്നിട്ടില്ല. ഇത്തരമൊരു വൈറസുമായി ആരോഗ്യരംഗം ഇടപെടുന്നത് തന്നെ ഇതാദ്യമായാണ്. സൗദി അറേബ്യയിൽ വേനലിന് ഈ മാസം പകുതി പിന്നിടുന്നതോടെ തുടക്കമാകും. 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് വരെ ചൂട് ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അങ്ങനെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഈ വൈറസിന് സ്വഭാവ വ്യതിയാനം സംഭവിക്കുമെന്നതിന് ഇതുവരെയും ഒരു തെളിവുമുണ്ടായിട്ടില്ല.
മൃഗങ്ങളിലേക്കും തിരിച്ച് മനുഷ്യരിലേക്കും പുതിയ കൊവിഡ് വൈറസ് പടരുമെന്നതിനും ശാസ്ത്രീയ തെളിവില്ല. എന്നാൽ മൃഗങ്ങളുമായി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം. അവയുടെ ശരീരവും വൃത്തിയാണെന്ന് ഉറപ്പുവരുത്തണം. കൊതുക് കൊവിഡ് വൈറസ് പടർത്തും എന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. അത് തെറ്റാണ്. കൊതുക് മൂലം പടരുന്ന അസുഖമല്ല അത്. എന്നാൽ കൊതുക് പടർത്തുന്ന അസുഖങ്ങൾ വേറെയുണ്ട്.
ᐧ