ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിവരം ഫുഡ് ഫാക്ടറികൾ 'വസൽ' ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന് സൗദി

ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്ന ഫാക്ടറികളും വെയർഹൗസുകളും ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളും നിര്‍ദ്ദേശം പാലിക്കണം.   

saudi urged food factories to update details of frozen food items in food authorities app

റിയാദ്: 2025 ജനുവരി മുതൽ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ശീതീകരിച്ച് സൂക്ഷിക്കുന്ന (ഫ്രോസൺ) ഉൽപന്നങ്ങളുടെയും കോൾഡ് സ്റ്റോറേജിന്‍റെയും അനുബന്ധ സൗകര്യങ്ങളുടെയും താപനില ‘വസൽ’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് അപ്ഡേറ്റ് ചെയ്യണം. ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്ന ഫാക്ടറികൾക്കും വെയർഹൗസുകൾക്കും ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും തീരുമാനം ബാധകമാകും.

ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾ, വെയർഹൗസുകൾ, കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയിലെ താപനിലയും ഈർപ്പവും അളക്കുന്ന മീറ്ററുകളെ ഓൺലൈനായി ‘വസൽ’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാനാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിനിസ്‌ട്രേഷൻ ‘എസ്റ്റിലാ’ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച ഒരു പുതിയ പദ്ധതിയിലൂടെയാണ് ഇതിന് തയ്യാറെടുക്കുന്നത്.

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെയും പൊതുതാൽപ്പര്യവും പൊതുജനാരോഗ്യവും കൈവരിക്കുന്നതിന് സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിലുള്ള സംയോജിത പ്രവർത്തനത്തിെൻറ ചട്ടക്കൂടിനുള്ളിലാണിത്. ഭക്ഷ്യശൃംഖലയുടെ ഘട്ടങ്ങളിൽ ഭക്ഷ്യസുരക്ഷക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുമാണ്.
‘ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനുമുള്ള പൊതുവായ നിബന്ധനകൾ’ എന്നതിനായുള്ള സാങ്കേതിക വ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. 

താപനില പുറത്ത് നിന്ന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഒരു സ്ഥലത്തായിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന എല്ലാ ഫാക്ടറികളോടും വെയർഹൗസുകളോടും അവയുടെ ഗതാഗത മാർഗങ്ങളോടും അതോറിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകളും താപനില സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ലിങ്കേജും പൂർത്തിയാക്കാൻ ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 2025 ജനുവരി മുതൽ ഈ മൂന്ന് വ്യവസ്ഥകളും നിർബന്ധമാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios