സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത.
റിയാദ്: സൗദി അറേബ്യയില്‍ നാളെ (വ്യാഴം) മുതല്‍ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി. സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. കനത്ത മഴയിലേക്ക് വരെ എത്തുമെന്നും ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍.
Read More - സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍
അല്‍ഉല, യാന്‍ബു, മഹ്ദ്, നായരിയ, കാര്യത്ത് അല്‍ ഉല്യ, വാദി അല്‍ ഫൊറാഅ, ഹെനകിയ, ഖൈബര്‍, അല്‍ ഐസ്, ബദര്‍, ഹഫര്‍ അല്‍ ബത്തീന്‍, ഖഫ്ജി, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അറാര്‍, റഫ്ഹ, തായിഫ്, ജുമും, അല്‍ കാമില്‍, ഖുലൈസ്, മെയ്സാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അല്‍ വജ്, ദുമാ അല്‍ ജന്‍ഡാല്‍, ഖുറയ്യത്, തുറൈഫ്, തുബര്‍ജല്‍, റാബക്ക് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. റിയാദ്, ഖാസിം, തബൂക്ക്, അസീര്‍, ജിസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
Read More - സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി
സൗദിയിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.