കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റര്‍ മോണോ റെയിൽ പദ്ധതി പുനരാരംഭിക്കുന്നു

പദ്ധതിയിൽ ആറ് സ്റ്റേഷനുകളും ആറ് ട്രെയിനുകളുമാണുള്ളത്.  

saudi to resume King Abdullah Financial District monorail scheme

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ധനകാര്യ കേന്ദ്രമായി നിർമാണം പൂർത്തിയാവുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിലെ മോണോറെയിൽ പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുന്നു. ഇതിനായുള്ള നടപടികൾ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ ഡെവലപ്‌മെൻറ് ആൻഡ് മാനേജ്‌മെൻറ് കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ട്. 3.6 കിലോമീറ്ററായിരിക്കും മോണോറെയിലിന്‍റെ നീളം. ‘ഡ്രൈവർ ഇല്ലാതെ’ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കും. 

ആറ് സ്റ്റേഷനുകളും ആറ് ട്രെയിനുകളുമാണ് പദ്ധതിയിലുള്ളത്. ഓരോ ട്രെയിനും രണ്ട് ബോഗികൾ വീതമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 3,500 യാത്രക്കാരെ വരെ കൊണ്ടുപോകും. സെൻററിനുള്ളിലെ പ്രധാന ടവറുകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയെ റിയാദ് മെട്രോ സംവിധാനവുമായി ബന്ധിപ്പിക്കും. 

പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സെൻട്രൽ കൺട്രോൾ സ്റ്റേഷനാണ് ട്രെയിനുകളുടെ ഓപ്പറേഷൻ നിർവഹിക്കുക. ഇതിനോട് ചേർന്ന് മെയിൻറനൻസ് സെൻററും വർക്ക് ഷോപ്പുമുണ്ടാകും. നിർത്തിവെച്ച നിർമാണമാണ് പുനരാരംഭിക്കുന്നത്. റിയാദ് മെട്രോ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം മോണോ റെയിലും പ്രവർത്തനസജ്ജമാകും.

Read Also -  1250 ദിർഹം ശമ്പളം, സൗജന്യ താമസസൗകര്യം, വിസ, ഇൻഷുറൻസ്; യുഎഇയിലെ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios