സൗദി ഭീകരന്‍റെ വധശിക്ഷ ദമ്മാമില്‍ നടപ്പാക്കി
കിഴക്കന്‍ പ്രവിശ്യയിലാണ് മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ജവാദ് ആലുഅതീഖിന്‍റെ വധശിക്ഷ നടപ്പാക്കിയത്.
ദമ്മാം: സൗദി ഭീകരന്‍റെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയിലാണ് മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ജവാദ് ആലുഅതീഖിന്‍റെ വധശിക്ഷ നടപ്പാക്കിയത്.
Read Also - കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക, പൊലീസ് സ്റ്റേഷനുകള്‍ക്കും ചെക്ക് പോയിന്‍റുകള്‍ക്കും പട്രോള്‍ പൊലീസ് വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുക, സുരക്ഷ സൈനികര ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തുക, ബോംബുകളും ബെല്‍റ്റ് ബോംബുകളും കൈവശം വെച്ച ഭീകരര്‍ക്ക് സ്വന്തം വീട്ടിലും ബന്ധുക്കളുടെ വീടുകളിലും അഭയം നല്‍കുക, ഭീകരര്‍ക്ക് സഹായങ്ങല്‍ ചെയ്ത് നല്‍കുക, വാഹനങ്ങള്‍ കവര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിങ്ങനെ നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം