സൗദിയിൽ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റിങ് ഏജൻസികൾക്ക് ലൈസൻസ് നൽകി തുടങ്ങി

വിനോദസഞ്ചാരത്തിനുള്ള ബോട്ട് സർവിസ് നടത്തുന്ന ഏജൻസി കമ്പനികൾക്ക് സൗദിയിൽ ലൈസൻസ് നൽകി തുടങ്ങി.

saudi started issuing license to tourist boat operating agencies

റിയാദ്: സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ബോട്ട് സർവിസ് നടത്തുന്ന ഏജൻസി കമ്പനികൾക്ക് ലൈസൻസ് നൽകി തുടങ്ങി. ആദ്യം ആറ് കമ്പനികൾക്കാണ് സൗദി ചെങ്കടൽ അതോറിറ്റി ലൈസൻസ് അനുവദിച്ചത്. ‘വിഷൻ 2030’ ചട്ടക്കൂട്ടിനുള്ളിൽ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടൽ മേഖലയെ മാറ്റി അവിടെ വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ലൈസൻസിങ് നടപടി തുടങ്ങിയത്.

തദ്ദേശീയവും അന്തർദേശീയവുമായ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചത്. ഫൈസൽ മൻസൂർ ഹാജി ആൻഡ് പാർട്‌ണേഴ്‌സ് കമ്പനി ലിമിറ്റഡ്, യൂസുഫ് ബിൻ അഹമ്മദ് കാനൂ കമ്പനി ലിമിറ്റഡ്, ഹാസ്കോ ട്രേഡിങ് എസ്റ്റാബ്ലിഷ്‌മെൻറ്, ഹിൽ റോബിൻസൺ കമ്പനി, ജി.എൽ.എസ് യാച്ച്‌സ് കമ്പനി ലിമിറ്റഡ്, അറേബ്യൻ ഗൾഫ് ഷിപ്പിങ് കമ്പനി എന്നിവക്കാണ് ആദ്യഘട്ടത്തിൽ ലൈസൻസ് നൽകിയത്.

Read Also - ആകെ നാല് ദിവസം അവധി ലഭിക്കും; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ, പ്രഖ്യാപനം ഈ വിശേഷ ദിവസം പ്രമാണിച്ച്

ടൂറിസ്റ്റ് മറീനകളിലും തുറമുഖങ്ങളിലും ബോട്ട് സർവിസ് പ്രവർത്തനങ്ങൾ സുഗമമാക്കൽ, ടൂറിസം ലോജിസ്റ്റിക് സേവനങ്ങൾ നിയന്ത്രിക്കൽ, കസ്റ്റംസ് നടപടിക്രമങ്ങളിൽ പിന്തുണ നൽകൽ എന്നിവയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബോട്ടുകൾക്കുള്ള ലൈസൻസുകൾ രാജ്യത്തിെൻറ തീരദേശ ടൂറിസത്തിെൻറ വികസനത്തിൽ ഗുണപരമായ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios