Asianet News MalayalamAsianet News Malayalam

സൗദി ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ചു

സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് ശൂറാ കൗണ്‍സിലിലുള്ളത്.

saudi shura council reshuffling
Author
First Published Sep 4, 2024, 5:50 PM IST | Last Updated Sep 4, 2024, 5:50 PM IST

റിയാദ്: സൗദി പാർലമെൻറായ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ശൂറാ കൗണ്‍സിലിെൻറ പുതിയ സ്പീക്കറായി ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖിനെ നിയമിച്ചു. ഡോ. മിശ്അല്‍ ബിന്‍ ഫഹം അല്‍സലമി ഡെപ്യൂട്ടി സ്പീക്കറും ഡോ. ഹനാന്‍ ബിന്‍ത് അബ്ദുറഹീം ബിന്‍ മുത്‌ലഖ് അല്‍അഹമ്മദി അസിസ്റ്റൻറ് സ്പീക്കറുമായി നിയമിതരായി. 

സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് ശൂറാ കൗണ്‍സിലിലുള്ളത്. അസിസ്റ്റൻറ് സ്പീക്കര്‍ അടക്കം 29 വനിതകളാണ് പുതിയ ശൂറാ കൗണ്‍സിലിലുള്ളത്. ഇവരില്‍ ഒരാള്‍ രാജകുടുംബാഗമാണ്, അമീറ അല്‍ജൗഹറ ബിന്‍ത് ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അൽസഊദ്. പുരുഷ അംഗങ്ങളുടെ കൂട്ടത്തിലും ഒരു രാജകുടുംബാംഗമുണ്ട്, ഡോ. ഫഹദ് ബിന്‍ സഅദ് ബിന്‍ ഫൈസല്‍ ബിന്‍ സഅദ് അല്‍അവ്വല്‍ ആൽസഊദ്. വനിതാ അംഗങ്ങളില്‍ 27 പേര്‍ ഡോക്ടറേറ്റ് ബിരുദധാരികളും രണ്ട് പേര്‍ പ്രഫസര്‍മാരുമാണ്. ഉന്നത പണ്ഡിതസഭയില്‍ ആകെ 21 അംഗങ്ങളാണുള്ളത്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് ആണ് പ്രസിഡന്‍റ്.

Read Also -  ഉദ്യോഗാർത്ഥികളേ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്, അവസാന തീയതി സെപ്റ്റംബര്‍ 7, അവസരം യുകെയിൽ

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios