25 വിമാനങ്ങളിൽ കൊള്ളുന്ന വസ്തുക്കള്‍; 1,050 ടൺ ദുരിതാശ്വാസ സഹായവുമായി കപ്പലെത്തി, ഗാസയെ കൈവിടാതെ ഈ ഗള്‍ഫ് നാട്

വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗാസയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും.

saudi sends 1050 ton relief aid to gaza in a ship

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ദുരിതാശ്വാസമായി 1,050 ടൺ വസ്തുക്കളുമായി ആദ്യ കപ്പൽ ഈജിപ്തിലെത്തി. 25 വിമാനങ്ങളിൽ ഉൾക്കൊള്ളാവുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. ഇൗജിപ്തിലെ സഈദ് തുറമുഖത്ത് എത്തിയത്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗാസയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും.

ആരോഗ്യ സഹായം, ഭക്ഷ്യ സുരക്ഷാമേഖല, പാർപ്പിട മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടിയന്തിര മനുഷ്യത്വപരമായ ഇടപെടലിൻറെ ഘട്ടമാണിപ്പോൾ. റഫ അതിർത്തിയിലൂടെ എത്രയും വേഗത്തിൽ സഹായം എത്തിക്കുന്നതിന് കപ്പൽ വഴി സഹായമെത്തിക്കുന്നത് തുടരുമെന്നും വക്താവ് പറഞ്ഞു.

saudi sends 1050 ton relief aid to gaza in a ship

അതെസമയം, കേന്ദ്രത്തിന് കീഴിൽ വിമാനം വഴിയും ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തുടരുകയാണ്. സഹായവുമായ 12-ാമത് വിമാനവും ഞായറാഴ്ച ഇൗജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. അരീഷിലെത്തിക്കുന്ന സഹായങ്ങൾ റഫ അതിർത്തി വഴി ട്രക്കുകളിൽ ഗാസയിലെത്തിക്കുന്നതും തുടരുകയാണ്. ടൺകണക്കിന് ദുരിതാശ്വാസ സഹായങ്ങളാണ് ഗാസയിലെ ജനങ്ങൾക്ക് ഇതിനകം സൗദിയിൽ നിന്ന് അയച്ചത്. 

Read Also- അനധികൃതമായി വിറക് വിൽപന; ഏഴു പ്രവാസികള്‍ പേര്‍ പിടിയിൽ, കടുത്ത ശിക്ഷയും നാടുകടത്തലും

പ്രവാസികള്‍ ഉള്‍പ്പെടെ 166 തടവുകാർക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

മസ്കറ്റ്: ഒമാൻ ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.

ഒമാന്‍റെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച്  രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പൊതു അവധി നല്‍കിയിരുന്നു. നവംബർ 22 (ബുധൻ), 23 (വ്യാഴം) എന്നീ ദിവസങ്ങളിലായിരുന്നു അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധിയാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios